മേടം
പണവരവ് സംബന്ധിച്ച് പ്രശ്നങ്ങള്‍ ഉണ്ടാകുമെങ്കിലും കാര്യ തടസങ്ങള്‍ക്ക് സാദ്ധ്യതയില്ല. പൂര്‍വിക സുഹൃത്തുക്കളുമായി ബന്ധപ്പെടേണ്ടിവരും. കലാരംഗത്തുള്ളവര്‍ക്ക് നല്ല സമയം. സര്‍ക്കാര്‍ കാര്യങ്ങളില്‍ വിജയം.
ഇടവം
അനാവശ്യമായ പണച്ചിലവ്, അലച്ചില്‍ എന്നിവ ഫലം. ഉച്ചയ്ക്ക് ശേഷം കാര്യങ്ങള്‍ മെച്ചപ്പെടും. ഏവരോടും സഹകരണ മനോഭാവത്തോടെ പെരുമാറുക. ദുര്‍ചിന്തകളെ അകറ്റുക.
മിഥുനം
ജോലിസ്ഥലത്തുള്ളവരുമായി സഹകരിച്ച് പോവുക. അയല്‍ക്കാരുമായി മെച്ചപ്പെട്ട ബന്ധം ലഭിക്കും. പണം സംബന്ധിച്ച ഇടപാടുകളില്‍ കൂടുതല്‍ ജാഗ്രത കാട്ടുക. ദുരാരോപണം കേള്‍ക്കേണ്ടിവരാന്‍ സാദ്ധ്യത കാണുന്നു.
കര്‍ക്കടകം
വിവാഹം സംബന്ധിച്ച അനുകൂലമായ തീരുമാനം ഉണ്ടാകും. പ്രേമ കാര്യങ്ങളില്‍ വിജയത്തിന് സാദ്ധ്യത. പൊതുവെ മെച്ചപ്പെട്ട ദിവസം. വിദ്യാഭ്യാസ കാര്യങ്ങളില്‍ ഉയര്‍ച്ച. വിദേശത്തു നിന്ന് ധനസഹായം ഉണ്ടാകും.
ചിങ്ങം
പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ഓഹരി തുടങ്ങിയ ഊഹക്കച്ചവടങ്ങളില്‍ അഭിവൃദ്ധിയുണ്ടാകും. വ്യാപാരം സംബന്ധിച്ച് അനുകൂല സമയം. അനാവശ്യമായി ആരോടും വാഗ്വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക.
കന്നി
കാര്യ തടസം മാറിക്കിട്ടും. ചികിത്സ സംബന്ധിച്ച് അനാവശ്യ ചെലവുണ്ടാകും. സന്താനങ്ങളാല്‍ സന്തോഷം കൈവരും. ദാമ്പത്യ ബന്ധം സുഖകരം. മംഗള കര്‍മ്മങ്ങളില്‍ സംബന്ധിക്കാന്‍ ഇടവരും. മെച്ചപ്പെട്ട ദിവസം.
തുലാം
സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാകും. പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പൊതുവേ മെച്ചപ്പെട്ട സമയമാണ്. പണം സംബന്ധിച്ച കാര്യങ്ങളില്‍ ജാഗ്രത പാലിക്കുക. മാതാപിതാക്കളുടെ ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം.
വൃശ്ചികം
ബന്ധുക്കളുമായി ചില കാര്യങ്ങളില്‍ വാക്കുതര്‍ക്കങ്ങള്‍ക്ക് സാധ്യത. അതിഥികളുടെ ആഗമനം പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കും. ധനപരമായി പല പ്രശ്നങ്ങളും പരിഹരിക്കാന്‍ വേണ്ടത് ചെയ്യും.
ധനു
കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് മെച്ചപ്പെട്ട സമയം. ആരോഗ്യ നിലയില്‍ ശ്രദ്ധ വേണം. മാതാപിതാക്കളുടെ അനുഗ്രഹാശിസ്സുകള്‍ ഉണ്ടാകും. ദൈവിക കാര്യങ്ങളില്‍ മുഴുകാന്‍ കൂടുതലായി സമയം കണ്ടെത്തും.
മകരം
പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉന്നതരുമായി ബന്ധപ്പെടാന്‍ അവസരമുണ്ടാകും. പല നേട്ടങ്ങളും ഉണ്ടാകും. വിദേശ യാത്രയ്ക്ക് സാധ്യത. പ്രേമ കാര്യങ്ങളില്‍ നിരാശയുണ്ടാകാന്‍ സാധ്യത.
കുംഭം
കുടുംബാന്തരീക്ഷം മെച്ചമാക്കും. മംഗള കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. ആഡംബര വസ്തുക്കള്‍, ആഭരണം, പുതുവസ്ത്രം എന്നിവ ലഭിക്കും. അപ്രതീക്ഷിതമായി പഴയ സുഹൃ ത്തുക്കളെ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും.
മീനം
ജോലിയില്‍ പ്രമോഷന് ലഭിക്കും. അവിചാരിതമായി പല കാര്യങ്ങളിലും വിഘ്നം നേരിടും. ഭക്ഷണ കാര്യങ്ങളില്‍ ജാഗ്രത വേണം. വീട്, വാഹനം എന്നിവ കേടുപാടു തീര്‍ക്കാനായി ധാരളം പണം ചെലവഴിക്കും. എല്ലാവരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.