ഓൺലൈൻ ട്രേഡിംഗ് തട്ടിപ്പ് : 45 ലക്ഷം തട്ടിയ യുവതി പിടിയിൽ

എ കെ ജെ അയ്യർ

വെള്ളി, 28 മാര്‍ച്ച് 2025 (15:20 IST)
തിരുവനന്തപുരം: ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ 45 ലക്ഷം രൂപാ തട്ടിയെടുത്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങല്‍ ഇടയ്‌ക്കോട് സ്വദേശി കിരണ്‍ കുമാറില്‍ നിന്ന് പണം തട്ടിയ പാലക്കാട് കൊല്ലങ്കോട് സ്വദേശിനി ഹിത കൃഷ്ണ എന്ന 30 കാരിയാണ് പിടിയിലായത്.
 
കൊച്ചി ആസ്ഥാനമായുള്ള അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ലിമിറ്റഡിന്റെ ഫ്രാഞ്ചൈസി എന്നു നിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . 2022 ഏപ്രില്‍ 30 ന് കിരണ്‍ കുമാറിന്റെ വീട്ടിലെത്തി ഡെമോ കാണിച്ച് ലക്ഷങ്ങള്‍ ലാഭമുണ്ടാക്കാം എന്ന് വിശ്വസിപ്പിച്ച് ബാങ്ക് അക്കൗണ്ടിലൂടെയാണ് യുവതി പണം വാങ്ങിയത്. എന്നാല്‍ പിന്നീട് വിശ്വസിപ്പിച്ച പോലെ വരുമാനം ലഭിക്കാ താനോടെയാണ് തട്ടിപ്പ് മനസിലാക്കിയത്. 
 
കിരണ്‍ കുമാര്‍ ആറ്റിങ്ങള്‍ പോലീസില്‍ പരാതി നല്‍കി. യുവതി കോടതികളില്‍ എത്തി ജാമ്യത്തിനു ശ്രമിച്ചെങ്കിലും ലഭിച്ചില്ല. എറണാകുളത്തു നിന്നാണ് യുവതിയെ പിടികൂടിയത്. തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് യുവതി ആഡംബര ജീവിതം നയിക്കുകയായിരുന്നു എന്ന് പോലീസ് വെളിപ്പെടുത്തി.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍