ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 15 ജൂലൈ 2025 (19:40 IST)
ബലാത്സംഗ കേസുകളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നതിന് മുന്‍പ് അതിജീവിതമാരുടെ വാദം കേള്‍ക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് മാരായ കെ വിനോദ് ചന്ദ്രന്‍, എന്‍ വി അഞ്ചാരിയ എന്നിവരടങ്ങിയ വെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കോഴിക്കോട് കാക്കൂര്‍ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തതാണ് കേസ്.
 
മുന്‍കൂര്‍ ജാമ്യം തേടികൊണ്ടുള്ള ഹാര്‍ജി തള്ളി കൊണ്ടാണ് ഉത്തരവ് വന്നത്. പ്രതിയുടെ മുന്‍കൂര്‍ ജാമ്യം കേരള ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ പ്രതി സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍