ഭാര്യ അറിയാതെ അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്തത് സ്വകാര്യതയുടെ ലംഘനമാണെന്നും അതിനാല്‍ ഇത് തെളിവായി കുടുംബ കോടതികളില്‍ സ്വീകരിക്കാനാവില്ലെന്നുമാണ് പഞ്ചാബ് -ഹരിയാന കോടതി നേരത്തെ വിധിച്ചത്. ഇതോടെയാണ് സുപ്രീംകോടതി സുപ്രധാന വിധിയുമായി രംഗത്ത് വന്നത്. വിവാഹമോചന കേസുകളില്‍ ഇതോടെ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.