കീം റാങ്ക് പട്ടിക: വിദ്യാർഥികൾ സുപ്രീം കോടതിയിലേക്ക്, പ്രവേശനം പൂർത്തിയാക്കാൻ സമയം നീട്ടിചോദിച്ച് സർക്കാർ

അഭിറാം മനോഹർ

ഞായര്‍, 13 ജൂലൈ 2025 (08:41 IST)
പുതുക്കിയ കീം റാങ്ക് പട്ടികയ്‌ക്കെതിരെ കേരള സിലബസ് പഠിച്ച വിദ്യാര്‍ഥികള്‍ നാളെ സുപ്രീം കോടതിയെ സമീപിക്കും. പുതിയ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചതോടെ പിന്നോട്ട് പോയ വിദ്യാര്‍ഥികള്‍ ചേര്‍ന്നാണ് ഹര്‍ജി നല്‍കുന്നത്. പുതിയ ഫോര്‍മുല ഡിവിഷന്‍ ബെഞ്ച് തള്ളിയെങ്കിലും കേരള സര്‍ക്കാര്‍ വിധിയില്‍ അപ്പീലിന് പോയില്ലായിരുന്നു. ഇതോടെയാണ് സ്വന്തം നിലയില്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ വിദ്യാര്‍ഥികള്‍ ഒരുങ്ങുന്നത്.
 
 അതേസമയം പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനുള്ള സമയപരിധി ഒരു മാസം കൂടി നീട്ടിനല്‍കണമെന്ന് സര്‍ക്കാര്‍ എ ഐ സി ടി ഇ യോടെ ആവശ്യപ്പെട്ടു. നിലവിലെ സമയപരിധി ഓഗസ്റ്റ് 15ന് അവസാനിക്കാനിക്കെയാണ് സര്‍ക്കാര്‍ നീക്കം.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍