വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍: യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസം

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 28 ജൂലൈ 2025 (15:22 IST)
വെള്ളാപ്പള്ളിയുടെ വെല്ലുവിളി ഏറ്റെടുത്ത് സതീശന്‍. യുഡിഎഫ് അധികാരത്തില്‍ എത്തിയില്ലെങ്കില്‍ രാഷ്ട്രീയ വനവാസമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. യുഡിഎഫിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ ഉറപ്പായും രാഷ്ട്രീയ വനവാസത്തിന് പോകുമെന്നും പിന്നെ തന്നെ കാണില്ലെന്നും അദ്ദേഹം പറഞ്ഞു.
 
യുഡിഎഫിന് 98 സീറ്റ് കിട്ടിയാല്‍ രാജിവയ്ക്കും എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. 97 സീറ്റ് വരെ എന്നതില്‍ അദ്ദേഹത്തിന് യാതൊരു സംശയവുമില്ലെന്നും അദ്ദേഹത്തെപ്പോലെ രാഷ്ട്രീയ നിരീക്ഷണം നടത്തുന്ന ഒരാള്‍ യുഡിഎഫിന് 97 സീറ്റ് വരെ കിട്ടും എന്ന് പറഞ്ഞിട്ടുണ്ടെന്നും പിന്നെ ഒരു നാലഞ്ച് സീറ്റ് നേടി നൂറു കവിഞ്ഞു പോകാനുള്ള കാര്യം, അത് ഞങ്ങള്‍ കഠിനാധ്വാനം ചെയ്തു ശരിയാക്കുമെന്ന് സതീശന്‍ പറഞ്ഞു.
 
അതേസമയം ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനില്ലെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം തരൂര്‍ കോണ്‍ഗ്രസിനെ അറിയിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി ഇന്ന് സംസാരിക്കും. ലോക്‌സഭയില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ഇന്നുമുതല്‍ ചര്‍ച്ചകള്‍ക്ക് തുടക്കമാകും. 16 മണിക്കൂറാണ് വിഷയത്തില്‍ ചര്‍ച്ച ഉണ്ടാവുന്നത്. രാഹുല്‍ ഗാന്ധിയും കെഎസി വേണുഗോപാലും കോണ്‍ഗ്രസിന് വേണ്ടി നാളെ ചര്‍ച്ചയില്‍ പങ്കെടുക്കും. ഓപ്പറേഷന്‍ സിന്ദൂര്‍ വിഷയത്തില്‍ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ചൂടേറിയ സംവാദങ്ങള്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക്സഭയില്‍ ഇന്നും രാജ്യസഭയില്‍ നാളെയുമാണ് ചര്‍ച്ച. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍