ഇന്ത്യയിലെ ഐടി ഭീമന്മാരായ ടിസിഎസിന് ഏകദേശം 6,13,000 ജോലിക്കാരാണുള്ളത്. ഇതില്‍ 12,200 പേര്‍ക്ക് വരും നാളുകളില്‍ ജോലി നഷ്ടമാകും. വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി എ ഐ വിന്യസിക്കുന്നതാണ് ഇതിന് കാരണം. വിപണിയിലെ മത്സരക്ഷമത തുടരുന്നതിനും അനാവശ്യ ചെലവുകള്‍ കുറയ്ക്കുന്നതിനുമാണ് തീരുമാനം. എ ഐയില്‍ നിക്ഷേപം നടത്തി ജോലിക്കാരെ വെട്ടിക്കുറയ്ക്കുന്ന ട്രെന്‍ഡിന്റെ ഭാഗമായാണ് ഈ നീക്കം.കമ്പനിയുടെ സേവനങ്ങള്‍ തടസപ്പെടാത്ത രീതിയില്‍ ഈ തൊഴില്‍ പുനഃക്രമീകരണം നടപ്പിലാക്കുമെന്ന് ടിസിഎസ് പ്രസ്താവനയില്‍ പറഞ്ഞു.