ഹമാസിന് 4 ദിവസത്തെ സമയം തരാം, അല്ലെങ്കിൽ കാത്തിരിക്കുന്നത് ദുഃഖകരമായ അന്ത്യം, മുന്നറിയിപ്പുമായി ട്രംപ്

അഭിറാം മനോഹർ

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (09:31 IST)
ഗാസയില്‍ അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദേശങ്ങളില്‍ മറുപടി നല്‍കാന്‍ ഹമാസിന് 4 ദിവസത്തെ സമയമുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെടിനിര്‍ത്തല്‍, ബന്ധികളെ 72 മണിക്കൂറിനുള്ളില്‍ മോചിപ്പിക്കുക. ഹമാസ് നിരായുധീകരിക്കുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങളാണ് അമേരിക്ക ഹമാസിന് മുന്നില്‍ വെച്ചിരിക്കുന്നത്. സമാധാന നിര്‍ദേശങ്ങളില്‍ മറ്റ് കക്ഷികളെല്ലാം ഒപ്പുവെച്ചിട്ടുണ്ടെന്നും അവരെല്ലാവരും ഹമാസിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
 
എല്ലാ അറബ് രാജ്യങ്ങളും മുസ്ലീം രാജ്യങ്ങളും സമാധാന നിര്‍ദേശങ്ങളില്‍ ഒപ്പുവെച്ചുകഴിഞ്ഞു. ഞങ്ങള്‍ ഹമാസിനായി കാത്തിരിക്കുകയാണ്. ഹമാസ് അത് ചെയ്യുമോ ഇല്ലയോ, അങ്ങനെയല്ലെങ്കില്‍ ദുഖകരമായ അന്ത്യമായിരിക്കും ഹമാസിനെ കാത്തിരിക്കുന്നത്. ട്രംപ് പറഞ്ഞു. അതേസമയം അമേരിക്ക മുന്നോട്ട് വെച്ച സമാധാന പദ്ധതി അംഗീകരിച്ചതില്‍ ട്രംപ് നെതന്യാഹുവിനോട് നന്ദി പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍