സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ 200 രൂപ കൂട്ടി പ്രതിമാസ പെന്‍ഷന്‍ 1800 രൂപയാക്കണമെന്ന നിര്‍ദേശം സജീവമായി പരിഗണിച്ച് ധനവകുപ്പ്. പെന്‍ഷന്‍ വര്‍ദ്ധനവ് അടക്കം വിവിധ ക്ഷേമ പദ്ധതി പ്രഖ്യാപനങ്ങള്‍ കേരളപ്പിറവി ദിവസത്തില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. സംസ്ഥാനത്തെ 60 ലക്ഷം പേരിലേക്ക് നേരിട്ടെത്തുന്നതാണ് ക്ഷേമ പെന്‍ഷന്‍. ഘട്ടം ഘട്ടമായി ക്ഷേമ പെന്‍ഷന്‍ 2,500 രൂപയാക്കുമെന്ന് ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു.