യാത്രക്കാരി അബോധാവസ്ഥയിലായി; ജക്കാര്‍ത്തയില്‍ നിന്ന് മദീനയിലേക്ക് പോയ സൗദിയ എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 20 ഒക്‌ടോബര്‍ 2025 (08:12 IST)
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ നിന്ന് മദീനയിലേക്ക് പോകുകയായിരുന്ന സൗദിയ എയര്‍ലൈന്‍സ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസം വൈകുന്നേരം 6 മണിയോടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരി അബോധാവസ്ഥയിലായ തിനെ തുടര്‍ന്നാണ് എമര്‍ജന്‍സി ലാന്റിംഗിന് നടത്തിയത്.
 
ഇന്തോനേഷ്യന്‍ യുവതി ലിയ ഫതോനയ്ക്കാണ് യാത്രക്കിടെ ബോധക്ഷയമുണ്ടായത്. ഇവരെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാരിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന്  വിമാനത്താവള അധികൃതര്‍ അറിയിച്ചു. വിമാനം പിന്നീട് മദീനയിലേക്ക് തിരിച്ചു. 395 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍