പാകിസ്ഥാന്റെ ഓരോ ഇഞ്ച് സ്ഥലവും ഇന്ത്യയുടെ ബ്രഹ്‌മോസ് മിസൈലുകളുടെ പരിധിയിലാണെന്ന് ഓര്‍മിപ്പിച്ച് ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ലഖ്‌നൗവിലെ ബ്രഹ്‌മോസ് എയ്‌റോസ്‌പേസ് യൂണിറ്റില്‍ നിര്‍മിച്ച ആദ്യ ബാച്ച് ബ്രഹ്‌മോസ് മിസൈലുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്ത ചടങ്ങില്‍ സംസാരിക്കവെയാണ് രാജ്‌നാഥ് സിങ് പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പ് നല്‍കിയത്.
രാജ്‌നാഥ് സിങ്ങും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേര്‍ന്നാണ് മിസൈലുകള്‍ ഫ്‌ലാഗ് ഓഫ് ചെയ്തത്. ശത്രുക്കള്‍ക്ക് ഇന്ത്യയുടെ ആധുനിക മിസൈലുകളില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ലെന്നും ബ്രഹ്‌മോസ് ഒരു മാസത്തിനുള്ളില്‍ 2 രാജ്യങ്ങളുമായി 4000 കോടിയുടെ കരാറിലാണ് ഒപ്പുവെച്ചതെന്ന് രാജ്‌നാഥ് സിങ് അറിയിച്ചു.ഇന്ത്യയുടെ പ്രതിരോധ സാങ്കേതികവിദ്യയുടെ വിജ്ഞാന കേന്ദ്രമായി ലഖ്‌നൗ മാറുമെന്നും വരും വര്‍ഷങ്ങളില്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഇവിടെ എത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.