എത്ര ആയുധങ്ങളുണ്ട് എത്ര സൈനികരുണ്ട് എന്നത് മാത്രമല്ല ഒരു രാജ്യത്തിന്റെ ശക്തി നിശ്ചയിക്കുന്ന ഘടകമെന്നും കര, കടല്‍, വ്യോമ മാര്‍ഗമുള്ള യുദ്ധങ്ങള്‍ക്കപ്പുറം സൈബര്‍ മേഖലയിലും ഇനി യുദ്ധം ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്‍ നിരന്തരം ആണവ ഭീഷണി മുഴക്കുന്ന സാഹചര്യത്തിലാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന വരുന്നതെന്നത് ശ്രദ്ദേയമാണ്.