സുപ്രീം കോടതി അന്വേഷണങ്ങളോട് പൂർണമായും സഹകരിക്കും, വിശദീകരണവുമായി വൻതാര

അഭിറാം മനോഹർ

ചൊവ്വ, 26 ഓഗസ്റ്റ് 2025 (14:07 IST)
വന്‍താരയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതികളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നിയോഗിച്ച അന്വേഷണ സംഘവുമായി സഹകരിക്കുമെന്ന് വന്‍താര. സുപ്രീം കോടതി ഉത്തരവിനെ അംഗീകരിക്കുന്നതായും നിയമാനുസൃതമായ പ്രവര്‍ത്തനങ്ങളും കരുണയുമാണ് വന്‍താരയുടെ അടിസ്ഥാനമെന്നും സുപ്രീം കോടതിക്ക് നല്‍കിയ വിശദീകരണത്തില്‍ വന്‍താര പറയുന്നു.
 
 വന്‍താരയുടെ പ്രധാനലക്ഷ്യം മൃഗങ്ങളുടെ സംരക്ഷണവും പുനരധിവാസവും പരിപാലനവുമാണ്.സുപ്രീം കോടതിയുടെ പ്രത്യേക അന്വേഷണ സംഘം നടത്തുന്ന പരിശോധനയ്ക്ക് പൂര്‍ണ്ണമായും സഹകരിക്കുമെന്നും വന്‍താര വ്യക്തമാക്കി. മൃഗങ്ങളുടെ ക്ഷേമത്തിനാണ് വന്‍താര പ്രാധാന്യം നല്‍കുന്നതെന്നും അത്തരത്തിലുള്ള വന്‍താരയുടെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും വന്‍താര വിശദീകരണക്കുറിപ്പില്‍ പറയുന്നു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍