തവി നദിയില്‍ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രം വഷളായിരിക്കുന്ന സാഹചര്യത്തിലാണ് പാകിസ്ഥാനോട് സൗഹാര്‍ദ്ദ പൂര്‍വ്വമായ സമീപനം ഇന്ത്യ സ്വീകരിച്ചത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈ കമ്മീഷണര്‍ മുഖാന്തരമാണ് ഇക്കാര്യം ഇന്ത്യ കൈമാറിയത്.
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് സിന്ധു നദീജല ഉടമ്പടി പ്രകാരമുള്ള സാധാരണ ആശയവിനിമയം മാര്‍ഗ്ഗം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നതിനാലാണ് ഇത്തരത്തില്‍ വിവരം കൈമാറിയതെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. ആദ്യമായാണ് ഇത്തരത്തില്‍ വിവരം കൈമാറാന്‍ ഇന്ത്യ നയതന്ത്ര കമ്മീഷനെ ഉപയോഗിക്കുന്നതെന്നാണ് വിവരം.