ജസ്റ്റിസുമാരായ രജനി ദുബെ, അമിതേന്ദ്ര കിഷോര്‍ പ്രസാദ് എന്നിവരുടെ ബെഞ്ചാണ് വിവാഹമോചനം അനുവദിച്ചത്. 1996ലായിരുന്നു ദമ്പതിമാരുടെ വിവാഹം. ഭര്‍ത്താവ് അഭിഭാഷകനാണ്. ഇദ്ദേഹം ഭാര്യയെ ഉപരിപഠനത്തിന് സഹായിക്കുകയും ഭാര്യയ്ക്ക് പിഎച്ച്ഡി നേടാന്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് കാലത്ത് ഭര്‍ത്താവിന് വരുമാനം ലഭിച്ചതോടെ ജോലി ഇല്ലാത്തവന്‍ എന്ന് വിളിച്ച് ആക്ഷേപിച്ചെന്നും ബുദ്ധിമുട്ടിക്കണമെന്ന ഉദ്ദേശത്തോടെ ആവശ്യങ്ങള്‍ ഉന്നയിച്ചെന്നും പരാതിക്കാരന്‍ പറയുന്നു. ഇതിന് പിന്നാലെ ഭര്‍തൃവീട്ടില്‍ നിന്നും യുവതി കത്തെഴുതി വെച്ച് പോവുകയും ചെയ്തിരുന്നു. പലവട്ടം നോട്ടീസ് അയച്ചിട്ടും ഭാര്യ കോടതിയില്‍ ഹാജരാവുകയോ പ്രതികരിക്കുകയോ ചെയ്തിരുന്നില്ല.