ഡൊണാള്‍ഡ് ട്രംപിന്റെ H-1B വിസ ഫീസ് വര്‍ദ്ധനവ് ഇന്ത്യയ്ക്ക് സുവര്‍ണ്ണാവസരം; കാരണം ഇതാണ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2025 (16:33 IST)
ഇന്ത്യയുമായുള്ള താരിഫ് സംഘര്‍ഷങ്ങള്‍ക്കിടയില്‍ എച്ച് -1 ബി വിസ ഫീസ് പ്രതിവര്‍ഷം 1,00,000 ഡോളറായി വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെള്ളിയാഴ്ച ഒപ്പുവച്ചു. കുടിയേറ്റം തടയുന്നതിനുള്ള ട്രംപിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ ഏറ്റവും പുതിയ ആയുധമായിട്ടാണ് ഈ നീക്കത്തെ കാണുന്നത്. ഈ നീക്കം യുഎസ് ആസ്ഥാനമായുള്ള നിരവധി പ്രധാന കമ്പനികള്‍ക്ക് ദോഷം ചെയ്യും. 
 
ഫീസ് വര്‍ദ്ധനവ് പ്രഖ്യാപനം എച്ച്-1ബി വിസ ഉടമകളിലും അതിന് അപേക്ഷിക്കുന്നവരിലും പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. എന്നിരുന്നാലും, ഈ പ്രഖ്യാപനം ഇന്ത്യയ്ക്ക് ഗുണകരമാകാം. വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍ H1B വിസ ഫീസ് വര്‍ദ്ധനവ് മൂലം നഷ്ടം നേരിടുന്ന യുഎസ് ആസ്ഥാനമായുള്ള കമ്പനികള്‍ ഇന്ത്യയില്‍ തന്നെ കൂടുതല്‍ ആളുകളെ നിയമിച്ചേക്കാം. ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്ക് ഒരു സുവര്‍ണ്ണാവസരമാകാമെന്നാണ് ഇതിനര്‍ത്ഥം. കാരണം ഇത് രാജ്യത്ത് പുതിയ തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കും.
 
യുഎസ് എച്ച്-1ആ വിസ ഫീസ് പ്രതിവര്‍ഷം 100,000 ഡോളറായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഈ വര്‍ധനവ് യുഎസ് സ്ഥാപനങ്ങളുടെ ചെലവ് വര്‍ദ്ധിപ്പിക്കുകയും ലാഭം കുറയ്ക്കുകയും വിദഗ്ധ തൊഴിലാളികളെ അമേരിക്കയിലേക്ക് കൊണ്ടുവരുന്നത് തടയുകയും ചെയ്യുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍