വിഴിഞ്ഞത്ത് അസഭ്യ വാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു; അയല്‍വാസിയായ 54കാരി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 24 ജൂലൈ 2025 (11:47 IST)
anusha
വിഴിഞ്ഞത്ത് അസഭ്യ വാക്കുകള്‍ പറഞ്ഞ് അപമാനിച്ചതില്‍ മനംനൊന്ത് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തു. വിഴിഞ്ഞം വെണ്ണിയൂര്‍ അജുവിന്റെയും സുനിതയുടെയും മകളായ അനുഷയാണ് മരിച്ചത്. 18വയസായിരുന്നു. സംഭവത്തില്‍ അയല്‍വാസിയും 54കാരിയുമായ രാജം അറസ്റ്റിലായി. വിഴിഞ്ഞം പൊലീസാണ് ഇവരെ അറസ്റ്റുചെയ്തത്. 
 
കഴിഞ്ഞദിവസം പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. രാജത്തിന്റെ മകന്‍ രണ്ടാമത് വിവാഹം ചെയ്തിരുന്നു. ഇതറിഞ്ഞ് മകന്റെ ആദ്യ ഭാര്യ വീട്ടിലെത്തി. അനീഷയുടെ വീട്ടുവളത്തിലൂടെയാണ് ഇവര്‍ രാജത്തിന്റെ വീട്ടിലെത്തിയത്. ഇത് പറഞ്ഞായിരുന്നു അനുഷയെ രാജം അസഭ്യം പറഞ്ഞത്. ഇതില്‍ മനംനൊന്ത പെണ്‍കുട്ടി വീടിന്റെ ഒന്നാം നിലയില്‍ മുറിയില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു.
 
അനുഷ ധനുവച്ചപുരം ഐടിഐയില്‍ ഒന്നാം വര്‍ഷം പ്രവേശനം നേടിയിരുന്നു. പ്രതിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍