ഒരു ടാസ്കിന് പിന്നാലെ ആയിരുന്നു ആദിലയേയും നൂറയേയും വീട്ടിൽ കയറ്റാൻ കൊള്ളാത്തവരാണെന്ന് ലക്ഷ്മി പറഞ്ഞത്. പിന്നാലെ വലിയ ചർച്ചകൾ നടന്നു. ഫാമിലി വീക്കിൽ ഇരുവരേയും സിറ്റൗട്ടിൽ ഇരുത്താമെന്ന് ലക്ഷ്മിയുടെ അമ്മ പറഞ്ഞതും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇടയ്ക്ക് അമ്മ പറഞ്ഞല്ലോ വീട്ടിൽ വരാമെന്ന തരത്തിൽ ആദിലയേയും നൂറയേയും ലക്ഷ്മി ക്ഷണിച്ചതും ഹൗസിനുള്ളിൽ കാണാൻ സാധിച്ചു.
'നിലവിൽ നെവിൻ ആണ് എനിക്ക് ഇഷ്ടപെട്ട മത്സരാർത്ഥി. ഗെയിമറാണ് അവൻ. ആദിലയേയും നൂറയേയും വീട്ടിൽ കയറ്റില്ലെന്ന് പറഞ്ഞത് ഇപ്പോഴും അങ്ങനെ തന്നെയാണ്. അത് മാറ്റിപ്പറയണമെന്നും തോന്നിയില്ല. പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നുണ്ട്', എന്നായിരുന്നു ലക്ഷ്മിയുടെ പ്രതികരണം.