High Alert: കടലില്‍ വീണ കാര്‍ഗോ തൊടരുത്; കോസ്റ്റ് ഗാര്‍ഡിന്റെ മുന്നറിയിപ്പ്

സിആര്‍ രവിചന്ദ്രന്‍

ശനി, 24 മെയ് 2025 (19:39 IST)
വിഴിഞ്ഞത്തുനിന്ന് കൊച്ചി തുറമുഖത്തേക്ക് പോയ ചരക്കുകപ്പല്‍ അപകടത്തില്‍ പെട്ടു. ഇതിലുണ്ടായിരുന്ന മാരക രാസവസ്തുക്കളും മറൈന്‍ ഓയിലും ഉള്ള കണ്ടെയ്‌നറുകള്‍ കടലില്‍ വീണിട്ടുണ്ട്. കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടാല്‍ അടുത്തുപോകുകയോ സ്പര്‍ശിക്കുകയും ചെയ്യരുതെന്ന് ദുരന്തനിവാരണ അതോറിറ്റി ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചു. സംശയാസ്പദമായ വസ്തുക്കള്‍ കണ്ടാല്‍ ഉടന്‍ പോലീസില്‍ വിവരമറിയിക്കണമെന്നാണ് നിര്‍ദ്ദേശം.
 
അല്ലെങ്കില്‍ 112ല്‍ വിളിച്ച് വിവരമറിയിക്കണം. തീരത്ത് എണ്ണപ്പാടം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. ആറ് മുതല്‍ 8 കണ്ടയിനറുകള്‍ കടലില്‍ വീണെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കപ്പലില്‍ ഉണ്ടായിരുന്ന 24 ജീവനക്കാരില്‍ 9 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. 15 പേര്‍ക്കായി രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. 
 
വെള്ളിയാഴ്ച വിഴിഞ്ഞത്തുനിന്ന് പുറപ്പെട്ട കപ്പല്‍ കൊച്ചി തുറമുഖത്ത് കുറച്ച് ചരക്കുകള്‍ ഇറക്കിയശേഷം തൂത്തുക്കുടിയിലേക്ക് പോകാനിരിക്കവെയാണ് അപകടം. രക്ഷാപ്രവര്‍ത്തനത്തിനായി നേവിയും കോസ്റ്റുഗാര്‍ഡും രംഗത്തുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍