പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ; നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 28 ഒക്‌ടോബര്‍ 2025 (20:29 IST)
പിഎം ശ്രീയില്‍ കടുത്ത നിലപാടുമായി സിപിഐ. നാളത്തെ മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് സിപിഐ മന്ത്രിമാര്‍ അറിയിച്ചു. ഇന്ന് ചേര്‍ന്ന സിപിഐ സെക്രട്ടറിയേറ്റിലാണ് ഇക്കാര്യം തീരുമാനിച്ചത്. ബിനോയ് വിശ്വമാണ് ഇകാര്യം വ്യക്തമാക്കിയത്. എം എ ബേബി വിഷയത്തില്‍ ഇടപെട്ടിരുന്നുവെന്നും ബിനോയ് വിശ്വവുമായി ഫോണില്‍ സംസാരിച്ചു എന്നുമാണ് ലഭിക്കുന്ന വിവരം.
 
മുഖ്യമന്ത്രി അറിയിച്ച കാര്യങ്ങള്‍ തന്നെയാണ് എം എ ബേബി ആവര്‍ത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കൂടിയായ ബിനോയ് വിശ്വം വ്യക്തമാക്കി. അതേസമയം തൃശൂര്‍ നഗരത്തിലെ ഒരു വൃദ്ധസദനത്തില്‍ കൊലക്കേസ് പ്രതിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. തൃശൂര്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ഒരു പാസ്റ്റര്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷെല്‍ട്ടര്‍ ഹോം മാനേജര്‍ പാസ്റ്റര്‍ ഫ്രാന്‍സിസ് (65), ആരോമല്‍, നിതിന്‍ എന്നിവരെ അറസ്റ്റ് ചെയ്തു.
 
കൊലപാതകക്കേസ് പ്രതിയായ ആലപ്പുഴ അരൂര്‍ സ്വദേശി സുദര്‍ശനാണ് (44) വരാപ്പുഴയിലെ വൃദ്ധസദനത്തില്‍ മനുഷ്യത്വരഹിതമായ പീഡനത്തിന് ഇരയായത്. വഴിയാത്രക്കാരെ ശല്യം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സുദര്‍ശനനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പോലീസ് അദ്ദേഹത്തെ വൃദ്ധസദനത്തിലേക്ക് കൊണ്ടുപോയി.ഷെല്‍ട്ടര്‍ ഹോമിനുള്ളില്‍ സുദര്‍ശന്‍ ബഹളം വെക്കുകയും മൂന്ന് പേരെയും ക്രൂരമായി മര്‍ദ്ദിക്കാന്‍ നിര്‍ബന്ധിതരാക്കകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. 21-ാം തീയതി കൊടുങ്ങല്ലൂരിലെ വഴിയരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ സുദര്‍ശനെ കണ്ടെത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍