വിലക്ക് വകവെയ്ക്കാതെ രാഹുൽ നിയമസഭയിൽ, പിന്നിൽ കെപിസിസി അധ്യക്ഷൻ, പാർട്ടിക്കുള്ളിൽ വി ഡി സതീശൻ ഒറ്റപ്പെടുന്നു?
രാഹുല്‍ മാങ്കൂട്ടത്തില്‍ വിവാദം കൈകാര്യം ചെയ്ത രീതിയില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുന്നു. ലൈംഗീകാരോപണം അടക്കം രാഹുലിനെതിരെ ഉയര്‍ന്ന സമയത്ത് അതിവേഗമുള്ള നടപടിയാണ് പാര്‍ട്ടി എടുത്തത്. എന്നാല്‍ രാഹുലിന് കൂടുതല്‍ സമയം നല്‍കണമായിരുന്നുവെന്നും വിശദീകരണം പോലും ചോദിക്കാതെയുള്ള നടപടി ശരിയായില്ലെന്നും കോണ്‍ഗ്രസിനകത്ത് അഭിപ്രായമുണ്ട്. ഇതാണ് കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തിയതോടെ തെളിഞ്ഞത്.
നിലവില്‍ പാര്‍ട്ടി അച്ചടക്കനടപടിയുടെ ഭാഗമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്തുന്നതിനെ പറ്റി കെപിസിസി അധ്യക്ഷനോടടക്കം ആശയവിനിമയം നടത്തിയിരുന്നതായാണ് സൂചന. രാഹുലിനെതിരെ ഇനി നടപടി കൂടുതല്‍ കടുപ്പിക്കേണ്ടതില്ല എന്ന തീരുമാനത്തിനാണ് പാര്‍ട്ടിക്കുള്ളില്‍ പിന്തുണ. എ ഗ്രൂപ്പ് തുടങ്ങിവെച്ച നീക്കങ്ങള്‍ക്ക് കെപിസിസി നേതൃത്വവും തടസം നില്‍ക്കാതെ വന്നതോടെ സതീശന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെട്ട നിലയിലാണ്.മറുചേരിക്ക് ബലം കൂടിയതോടെ കെപിസിസി യോഗത്തില്‍ രാഹുല്‍ വിഷയം ഉന്നയിക്കന്‍ സതീശന്‍ മുതിര്‍ന്നിരുന്നില്ല.
അതേസമയം രാഹുല്‍ വരും ദിനങ്ങളില്‍ തുടര്‍ച്ചയായി വരുന്നതില്‍ പാര്‍ട്ടി നേതൃത്വത്തിന് യോജിപ്പില്ല. തെരെഞ്ഞെടുപ്പ് അടുക്കുന്ന ദിവസങ്ങളില്‍ ഭരണനിരയില്‍ നിന്നും കടന്നാക്രമണമുണ്ടാവുകയും സതീശന്‍ രാഹുലിനെ തള്ളിപറയുകയും ചെയ്താല്‍ പാര്‍ട്ടി പ്രതിരോധത്തിലാകും. ഇതോടെ കോണ്‍ഗ്രസ് സംഘടനാസംവിധാനം തന്നെ ചോദ്യം ചെയ്യപ്പെടും.