കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാനായില്ല; രക്ഷയായി റെയിൽവെ മെഡിക്കൽ ഓഫീസർ

നിഹാരിക കെ.എസ്

ശനി, 18 ഒക്‌ടോബര്‍ 2025 (16:18 IST)
പാലക്കാട്: കോട്ടുവായ ഇട്ടശേഷം വായ അയക്കാൻ കഴിയാതെ വന്ന യാത്രക്കാരന് അടിയന്തര വൈദ്യസഹായം നൽകി റെയിൽവേ ഡിവിഷണൽ മെഡിക്കൽ ഓഫീസർ.
 
താടിയെല്ലുകൾ സ്തംഭിക്കുന്ന ടിഎംജെ ഡിസ്‌ലൊക്കേഷൻ എന്ന അവസ്ഥയാണ് യാത്രക്കാരന് ഉണ്ടായത്. കന്യാകുമാരി-ദിബ്രുഗഡ് എക്‌സ്പ്രസിലെ യാത്രക്കാരനാണ് കോട്ടുവായ ഇട്ടശേഷം വായ അടയ്ക്കാൻ കഴിയാതെ വന്നത്.
 
പാലക്കാട് റെയിൽവെ ആശുപത്രിയിലെ ഡിവിഷണൽ മെഡിക്കൽ ഓഫീസർ ജിതൻ പി എസ് പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തി ചികിത്സ നൽകി. തുടർന്ന് ഇതേ ട്രെയിനിൽ തന്നെ ഇയാൾ യാത്ര തുടർന്നു.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍