ഇടുക്കിയില്‍ കനത്ത മഴയില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; പെരിയാര്‍ തീരത്ത് ജാഗ്രത

രേണുക വേണു

ശനി, 18 ഒക്‌ടോബര്‍ 2025 (11:29 IST)
Idukki Weather

ഇടുക്കിയില്‍ കനത്ത മഴയെ തുടര്‍ന്ന് വാഹനങ്ങള്‍ ഒലിച്ചുപോയി. കുമളി, നെടുങ്കണ്ടം, കട്ടപ്പന മേഖലകളിലാണ് ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴ ലഭിക്കുന്നത്. വണ്ടിപ്പെരിയാര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെള്ളം കയറി. 


നെടുങ്കണ്ടം തൂക്കുപാലത്ത് നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ ഒലിച്ചുപോയി. സ്‌കൂട്ടറും കാറുമാണ് ഒലിച്ചുപോയത്. നെടുങ്കണ്ടം മേഖലയില്‍ ശക്തമായ മഴയാണ് ലഭിച്ചത്. കൂട്ടാറില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ട്രാവലര്‍ മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി. കക്കികവലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. 

ഇടുക്കിയില്‍ ശക്തമായ മഴയില്‍ വീടുകളില്‍ വെള്ളം കയറി, വാഹനങ്ങള്‍ ഒലിച്ചുപോയി pic.twitter.com/DFN4F3jjbL

— Samakalika Malayalam (@samakalikam) October 18, 2025
വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ ലഭിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിട്ടുണ്ട്. അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വ് പിന്നിട്ട സാഹചര്യത്തിലാണ് ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കിയത്. സെക്കന്‍ഡില്‍ 1400 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. രാവിലെ എട്ട് മണിക്കു ഡാമിലെ ജലനിരപ്പ് 138.25 അടിയിലെത്തിയിരുന്നു. ഡാം തുറന്ന പശ്ചാത്തലത്തില്‍ പെരിയാര്‍ നദിയുടെ ഇരുകരകളിലും അധിവസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍