മുല്ലപ്പെരിയാര്‍ തുറന്നു; ജാഗ്രതാ നിര്‍ദേശം

രേണുക വേണു

ശനി, 18 ഒക്‌ടോബര്‍ 2025 (09:25 IST)
Mullapperiyar Dam

ഇടുക്കി ജില്ലയിലെ മുല്ലപ്പെരിയാര്‍ ഡാമിന്റെ ആര്‍ വണ്‍ ടു & ആര്‍ ത്രീ എന്നീ ഷട്ടറുകള്‍ 75 സെന്റീമീറ്റര്‍ വീതം ഉയരത്തില്‍ തുറന്ന് 163 ക്വിസ് വെള്ളം ഒഴുക്കിവിടുന്നു. രാവിലെ ഒന്‍പത് മണിയോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. 
 
ഡാമിലെ ജലനിരപ്പ് 137 അടിയിലേക്ക് എത്തിയപ്പോഴാണ് വെള്ളം പുറത്തേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചത്. വൃഷ്ടിപ്രദേശത്ത് കഴിഞ്ഞ മണിക്കൂറുകളില്‍ ശക്തമായ മഴ ലഭിച്ചിരുന്നു. 
 
അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്ന് ഘട്ടംഘട്ടമായി 5,000 ക്യുസെക്‌സ് വരെ അധികജലം പുറത്തേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍