മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റിക്ക് കൈമാറി. കേന്ദ്രസര്‍ക്കാരാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ ഡാമിന്റെ സുരക്ഷയുടെ മേല്‍നോട്ട ചുമതല തമിഴ്‌നാടിനായിരുന്നു. പുതിയ സുരക്ഷ സമിതിയില്‍ കേരളത്തിന്റെയും തമിഴ്‌നാടിന്റെയും പ്രതിനിധികള്‍ അംഗങ്ങളാണ്.