Suresh Gopi: 'അതൊന്നും എംപിയുടെ ജോലിയല്ല'; അപേക്ഷയുമായി വന്ന വൃദ്ധനോട് സുരേഷ് ഗോപി (വീഡിയോ)

രേണുക വേണു

വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (12:15 IST)
Suresh Gopi

Suresh Gopi: അപേക്ഷയുമായി എത്തിയ വൃദ്ധനെ നിരാശപ്പെടുത്തി തൃശൂര്‍ എംപി സുരേഷ് ഗോപി. തൃശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് സംഭവം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. 
 
നടന്‍ ദേവനൊപ്പം ഒരു ആല്‍ത്തറയില്‍ ആളുകളോടു സംസാരിച്ചുകൊണ്ടിരിക്കുന്ന സുരേഷ് ഗോപിയെ വീഡിയോയില്‍ കാണാം. ഇതിനിടെ ഒരു വൃദ്ധന്‍ സുരേഷ് ഗോപിക്കു അടുത്തെത്തി. എഴുതി തയ്യാറാക്കിയ ഒരു അപേക്ഷ ഇയാളുടെ കൈയിലുണ്ടായിരുന്നു. എന്നാല്‍ ഇതൊന്നും എംപിയുടെ ജോലിയല്ല എന്നു പറഞ്ഞ് സുരേഷ് ഗോപി ഈ അപേക്ഷ വൃദ്ധനു തിരിച്ചുകൊടുത്തു. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by IndianCinemaGallery (@indiancinemagallery_official)

എംപിയുടെ ജോലിയല്ലെങ്കിലും ആ അപേക്ഷ വാങ്ങുകയെങ്കിലും സുരേഷ് ഗോപിക്ക് ചെയ്യാമായിരുന്നെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഇത്രയും പ്രായമായ വ്യക്തിയെ നിരാശപ്പെടുത്തി തിരിച്ചയച്ചത് ശരിയായില്ലെന്നും എല്ലാവരും വിമര്‍ശിക്കുന്നു. സുരേഷ് ഗോപി നേരത്തെയും ഇത്തരത്തില്‍ ആളുകളോട് പെരുമാറിയതിനു വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍