ഇസ്രയേലിലെ പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ സഹായം വേണം; ഇന്ത്യ ലോകത്തിന്റെ പുതിയ നിര്‍മ്മാതാവാണെന്ന് ഇസ്രയേല്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 1 ഒക്‌ടോബര്‍ 2025 (09:16 IST)
ഇസ്രയേലിലെ പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇന്ത്യയുടെ സഹായം വേണമെന്ന് ഇസ്രയേല്‍ അംബാസിഡര്‍ റുവന്‍ അസര്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റുവന്‍ അസര്‍ ഇക്കാര്യം പറഞ്ഞത്. ഇസ്രയേല്‍- ഗാസാ സംഘര്‍ഷം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞദിവസം 20ഇന പദ്ധതി പ്രഖ്യാപിച്ചിരുന്നു.
 
ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തിരുന്നു. സമാധാനം ഉറപ്പാക്കാനുള്ള ട്രംപിന്റെ ശ്രമങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി പിന്തുണയും അറിയിച്ചു. 20ഇന പദ്ധതിയില്‍ ഇന്ത്യ പോലുള്ള മറ്റു രാജ്യങ്ങള്‍ക്ക് മേഖലയിലെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാനാകുമെന്ന നിര്‍ദ്ദേശവും ഉണ്ട്. 
 
ഇന്ത്യ ലോകത്തിന്റെ പുതിയ നിര്‍മ്മാതാക്കളാണ്. നിങ്ങള്‍ ഇന്ത്യയെ നിര്‍മ്മിക്കുന്നതുപോലെ ഞങ്ങളുടെ പ്രദേശങ്ങളില്‍ നിങ്ങള്‍ നിര്‍മ്മിക്കണമെന്ന് ആഗ്രഹിക്കുന്നു. ഇന്ത്യയ്ക്ക് അത് ചെയ്യാന്‍ കഴിയും-റുവന്‍ അസര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍