ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പ് ചോദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 30 സെപ്‌റ്റംബര്‍ 2025 (08:45 IST)
ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ ഖത്തറിനോട് മാപ്പ് ചോദിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഖത്തര്‍പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്മാന്‍ അല്‍ത്താനിയെ ഫോണില്‍ വിളിച്ചാണ് ഖത്തറിന്റെ പരമാധികാരത്തിനു മേല്‍ നടത്തിയ കടന്നുകയറ്റത്തിന് നെതന്യാഹു മാപ്പ് പറഞ്ഞത്.
 
കഴിഞ്ഞ മാസം ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ദോഹയില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തുന്നതിനു മുന്നേയാണ് നെതന്യാഹു ഖേദപ്രകടനം നടത്തിയത്. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കണമെങ്കില്‍ ഇസ്രയേല്‍ മാപ്പു പറയണമെന്ന് ഖത്തര്‍ നിബന്ധന വച്ചിരുന്നു.
 
വെടി നിര്‍ത്തല്‍ ചര്‍ച്ചകളിലെ പ്രധാന മധ്യസ്ഥ രാഷ്ട്രമാണ് ഖത്തര്‍. ഖത്തറിലെ പോലീസുകാരന്റെ മരണത്തിലും നെതന്യാഹു ഖേദപ്രകടനം നടത്തി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍