ട്രംപ് 100 ശതമാനം താരിഫ് കൊണ്ടുവന്നാൽ ചൈനയുടെ പണി തീരും, ഇന്ത്യയും ചൈനയും ചേർന്ന് തൊഴിലും പണവും തട്ടിയെടുക്കുന്നു: പീറ്റർ നവാരോ

അഭിറാം മനോഹർ

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (16:20 IST)
ഇന്ത്യയ്ക്കും ചൈനയ്ക്കുമെതിരെ വീണ്ടും പ്രകോപനപരമായ പരാമര്‍ശങ്ങളുമായി ട്രംപ് ഭരണകൂടത്തിന്റെ വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യക്കെതിരെ നവാരോ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ് ഉന്നയിക്കുന്നത്.
 
 അമേരിക്കയുടെ വിദേശ ആശ്രയത്വം കുറയ്ക്കാനുള്ള നടപടികളാണ് പ്രസിഡന്റ് ട്രംപ് എടുക്കുന്നത്. ട്രംപ് 100 ശതമാനം തീരുവ ഏര്‍പ്പെടുത്തിയാല്‍ തീരുന്നതാണ് ചൈനീസ് കമ്പനികളുടെ വിപണി ആധിപത്യം. ഇന്ത്യയും ചൈനയും ചേര്‍ന്ന് അമേരിക്കന്‍ വിപണി പിടിച്ചെടുത്തിരിക്കുകയാണ്. അമേരിക്കന്‍ കമ്പനികളുടെ വരുമാനവും തൊഴിലും തട്ടിയെടുത്തിരിക്കുകയാണെന്നും നവാരോ ഒരു യുഎസ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍