Vijay: ഭക്ഷണമില്ല, ആരോടും മിണ്ടുന്നില്ല; വിജയ് കടുത്ത മനോവിഷമത്തിലെന്ന് ടിവികെ വൃത്തങ്ങള്‍

രേണുക വേണു

തിങ്കള്‍, 29 സെപ്‌റ്റംബര്‍ 2025 (12:10 IST)
Karur Stampede: കരൂര്‍ അപകടത്തില്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് കടുത്ത മനോവിഷമത്തിലെന്ന് റിപ്പോര്‍ട്ട്. വിജയ് നടത്തിയ റാലിക്കിടെ തിക്കിലും തിരക്കിലും 41 പേരാണ് മരിച്ചത്. നിരവധി പേര്‍ പരുക്കേറ്റ് ചികിത്സയിലാണ്. 
 
അപകടത്തിന്റെ ഞെട്ടലിലാണ് വിജയ്. സംഭവം അറിഞ്ഞ ശേഷം അദ്ദേഹം ഭക്ഷണം പോലും കഴിച്ചിട്ടില്ല. കടുത്ത മനോവിഷമത്തില്‍ ആരോടും അധികം സംസാരിക്കുന്നില്ലെന്നും ടിവികെ വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു. 
 
കരൂര്‍ അപകടത്തില്‍ നിഷ്പക്ഷവും സ്വതന്ത്രവുമായി അന്വേഷണം വേണമെന്ന് ടിവികെ ആവശ്യപ്പെട്ടു. സിബിഐയോ കോടതി മേല്‍നോട്ടത്തിലോ അന്വേഷണം നടത്തണം. സംസ്ഥാന പൊലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് ടിവികെ പാര്‍ട്ടിയുടെ നിലപാട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍