സംഭവം നടക്കുമ്പോള്‍ വീട്ടില്‍ കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. നടികൂടിയായ മാതാവ് റീത്ത മുംബൈയിലായിരുന്നു. കോച്ചിംഗ് സെന്റര്‍ അധ്യാപകനായ പിതാവ് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി പുറത്തായിരുന്നു. ഈ സമയത്ത് സ്വീകരണ മുറിയില്‍ തീപിടുത്തം ഉണ്ടാവുകയും അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന കുട്ടികള്‍ ശ്വാസംമുട്ടി മരിക്കുകയുമായിരുന്നു. അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ടാണെന്നാണ് സംശയിക്കുന്നത്.