ഗാസയിലെ ഇസ്രായേല്‍ അധിനിവേശം അവസാനിപ്പിക്കാനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിയുടെ പൂര്‍ണരൂപം പുറത്ത്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ എല്ലാ ബന്ധികളെയും ഹമാസ് മോചിപ്പിക്കുകയും ഹമാസ് നിരായുധീകരിക്കുകയും ചെയ്യുക. ഗാസയിലെ ഭരണത്തിനായി പലസ്തീന്‍ അതോറിറ്റി സ്റ്റാപിക്കുക, ഘട്ടം ഘട്ടമായി ഇസ്രായേല്‍ സേനാപിന്മാറ്റം തുടങ്ങിയ നിര്‍ദേശങ്ങളാണ് 20 ഇന പദ്ധതിയിലുള്ളത്.
2. ഗാസയിലെ ജനങ്ങളുടെ ഉന്നമനത്തിനായി ഗാസയുടെ പുനര്‍വികസനം
3.ഇരുപക്ഷവും നിര്‍ദേശം അവസാനിച്ചാല്‍ ഇസ്രായേലി സൈന്യം അംഗീകരിക്കപ്പെട്ട അതിര്‍ത്തിയിലേക്ക് പിന്‍വാങ്ങും. ഈ സമയത്ത് എല്ലാ സൈനികനീക്കങ്ങളും നിര്‍ത്തിവെയ്ക്കും. ഘട്ടം ഘട്ടമായുള്ള പിന്‍വാങ്ങലിനുള്ള വ്യവസ്ഥകള്‍ പാലിക്കും വരെ യുദ്ധമുന്നണികള്‍ അതേപടി നിലനിര്‍ത്തും.
4.ഇസ്രായേല്‍ ഈ കരാര്‍ പരസ്യമായി അംഗീകരിച്ച് 72 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചതോ ആയ ബന്ധികളെ ഹമാസ് തിരികെ നല്‍കണം
5. ബന്ധികളെ മോചിപ്പിച്ചാല്‍ 2023 ഒക്ടോബര്‍ 7ന് ശേഷം തടവിലാക്കപ്പെട്ട 1700 ഗാസക്കാരെയും 250 ജീവപര്യന്തം തടവുകാരെയും ഇസ്രായേല്‍ മോചിപ്പിക്കും. മരിച്ച ഓരോ ഇസ്രായേലി ബന്ദിയുടെയും മൃതദേഹാവശിഷ്ടങ്ങള്‍ കൊടുക്കുന്നതിന് പകരം മരിച്ച 15 ഗാസക്കാരുടെ മൃതദേഹാവശിഷ്ടങ്ങള്‍ വിട്ടുകൊടുക്കും.
6.എല്ലാ ബന്ധികളെയും തിരികെ നല്‍കിയാല്‍ ഹമാസ് അംഗങ്ങള്‍ക്ക് പൊതുമാപ്പ് നല്‍കും. ഗാസ വിടാന്‍ ആഗ്രഹിക്കുന്ന ഹമാസ് അംഗങ്ങള്‍ക്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ സുരക്ഷിത പാതയൊരുക്കും.
7.കരാര്‍ അംഗീകരിച്ചാല്‍ ഗാസ മുനമ്പിലേക്ക് പൂര്‍ണ്ണ സഹായം. വെള്ളം, വൈദ്യുതി എന്നിങ്ങനെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. കേടുപാടുണ്ടായ ആശുപത്രികളുടെയും റോഡുകളുടെയും പുനരുദ്ധാരണം.
8. ഗാസ മുനമ്പിലെ സഹായ വിതരണം ഐക്യരാഷ്ട്രസഭയും അതിന്റെ ഏജന്‍സികളും മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളും നടത്തും. റഫ ക്രോസിംഗ് ഇരുവശത്തേക്കും തുറക്കുന്നത് 2025 ജനുവരി 19ലെ കരാര്‍ പ്രകാരം.