ആശങ്ക സർക്കാറിനെ അറിയിച്ചു, സംഘപരിവാർ വൽക്കരണം നടത്തിയാൽ സമരമെന്ന് എസ്എഫ്ഐ

അഭിറാം മനോഹർ

വെള്ളി, 24 ഒക്‌ടോബര്‍ 2025 (18:17 IST)
പിഎം ശ്രീ സ്‌കൂള്‍ പദ്ധതി നടപ്പാക്കുന്നതിനെ സംബന്ധിച്ചുള്ള ആശങ്ക സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെന്ന് എസ്എഫ്‌ഐ. പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ഒളിച്ചുകടത്താന്‍ ശ്രമിക്കുന്ന വര്‍ഗീയ നിലപാടുകള്‍ അംഗീകരിക്കാന്‍ കഴിയാത്തതാണെന്നും എസ്എഫ്‌ഐ വ്യക്തമാക്കി.
 
 പിഎം ശ്രീയുടെ ഭാഗമായി കരിക്കുലം മാറ്റം അടക്കമുള്ള സംഘപരിവാര്‍ വല്‍ക്കരണം ഉണ്ടായാല്‍ എസ്എഫ്‌ഐ സമരത്തിനിറങ്ങുമെന്ന് സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. ദേശീയ വിദ്യഭ്യാസ നയം തുടങ്ങിയ സമയം മുതലുള്ള ഞങ്ങളുടെ എതിര്‍പ്പ് ഇപ്പോഴുമുണ്ട്. ഇതിനെ പറ്റിയുള്ള ആശങ്ക സര്‍ക്കാരിനെ അറിയിച്ചു. ഒരു ഫെഡറല്‍ സ്റ്റേറ്റ് എന്ന നിലയിലുള്ള പരിമിതി കൊണ്ടാണ് തീരുമാനമെന്നാണ് അറിയാന്‍ കഴിഞ്ഞത്. നമ്മള്‍ നികുതി നല്‍കുന്നെങ്കില്‍ അതിന്റെ വിഹിതവും നമുക്ക് ലഭിക്കണം. ദേശീയ വിദ്യഭ്യാസ നിയമം രാജ്യത്തെ നിയമമാണ്. പിഎം ശ്രീയില്‍ തെറ്റായ നയങ്ങളുണ്ടെങ്കില്‍ അത് നടപ്പിലാക്കരുത്.  എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍