നിങ്ങളുടെ റീല്‍ ആസക്തി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം!

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 14 ജനുവരി 2025 (17:17 IST)
റീലുകളോടുള്ള അമിതമായ ആസക്തി ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് അല്‍പ നേരത്തെ സന്തോഷം നല്‍കുന്ന ഉപാധിലായി മാറിയിരിക്കുകയാണ്. എത്രനേരം വേണമെങ്കിലും റീലുകള്‍ക്കായി ചിലവഴിക്കാനും ഇവര്‍ക്ക് മടിയില്ല. എന്നാല്‍ ഈ ശീലം നിരുപദ്രവകരമാണെന്ന് തോന്നിയേക്കാമെങ്കിലും പലരും പരിഗണിക്കാത്ത മറഞ്ഞിരിക്കുന്ന അപകടം ഇതിന് പിന്നിലുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. 
 
ചൈനയിലെ ഹെബെയ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ ഫസ്റ്റ് ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം വെളിപ്പെടുത്തുന്നത് ആസക്തി നിറഞ്ഞ ഇത്തരം ഹ്രസ്വ വീഡിയോകളുടെ അമിത ഉപഭോഗം, പ്രത്യേകിച്ച് രാത്രി വൈകിയുള്ള ഉപയോഗം  യുവാക്കളിലും മധ്യവയസ്‌കരിലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ്. പഠന റിപ്പോര്‍ട്ട് അനുസരിച്ച്, റീലുകളിലൂടെ സ്‌ക്രോള്‍ ചെയ്യുന്നത് മാനസിക ഉത്തേജനത്തിനും സമ്മര്‍ദ്ദത്തിനും  കാരണമാകും. 
 
റീലുകളുടെ ദ്രുതഗതിയിലുള്ള സ്വഭാവം തലച്ചോറിനെ ഉയര്‍ന്ന ജാഗ്രതയില്‍ നിലനിര്‍ത്തുകയും ഇത് ഹൃദയമിടിപ്പും അഡ്രിനാലിന്‍ അളവും വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെയും പ്രതികരണശേഷിയെ ഉത്തേജിപ്പിക്കുന്നു. ഈ അവസ്ഥ ദീര്‍ഘനേരം നീണ്ടുനില്‍ക്കുമ്പോള്‍ അത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് കാരണമാകുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍