'Feel the burn baby' — ജിമ്മിൽ തീ പാറിച്ച് സംയുക്ത മേനോൻ; വർക്ക്ഔട്ട് ചിത്രങ്ങൾ വൈറൽ

അഭിറാം മനോഹർ

വ്യാഴം, 5 മാര്‍ച്ച് 2026 (15:25 IST)
മലയാളികളുടെ പ്രിയതാരം സംയുക്ത മേനോന്റെ പുതിയ വര്‍ക്ക്ഔട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയിരിക്കുന്നത്.
 
 'Feel the burn baby' എന്ന അടിക്കുറിപ്പോടെയാണ് താരം തന്റെ ജിം വര്‍ക്കൗട്ട് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. നീല നിറത്തിലുള്ള ജിം വെയറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ജിം വര്‍ക്കൗട്ടുകള്‍ക്കൊപ്പം വര്‍ക്കൗട്ട് കഴിഞ്ഞ് ക്ഷീണത്തില്‍ തളര്‍ന്ന് കിടക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Samyuktha (@iamsamyuktha_)

നിഖില്‍ സിദ്ധാര്‍ഥ നായകനാകുന്ന സ്വയംഭൂ ആണ് സംയുക്തയുടേതായി റിലീസ് ചെയ്യാനിരിക്കുന്ന സിനിമ.  ഏപ്രില്‍ 10നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍