2012-ല്‍ പുറത്തിറങ്ങിയ അഗ്‌നിപഥ് എന്ന ചിത്രത്തിനായി പാടിയ ഗാനം വലിയ ഹിറ്റായിരുന്നു. എന്നാല്‍ ആ സമയത്ത് ഗാനത്തിലെ ചില വരികളുടെ അര്‍ത്ഥവും മറ്റ് കാര്യങ്ങളും അറിയില്ലായിരുന്നുവെന്നും കൂടുതല്‍ പരിചയവും ബോധവുമെത്തിയതോടെ ഇന്ന് ആ രീതിയിലുള്ള ഗാനങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും ശ്രേയ ഘോഷാല്‍ വ്യക്തമാക്കി.
ഒരു ഗാനം വലിയ ഹിറ്റായി മാറിയാല്‍ അതിനെ വിവിധ വേദികളില്‍ വീണ്ടും വീണ്ടും അവതരിപ്പിക്കേണ്ടി വരാറുണ്ട്. പൊതുപരിപാടികളിലും കുടുംബസൗഹൃദ വേദികളിലും പോലും ആ ഗാനങ്ങള്‍ പാടേണ്ട സാഹചര്യം ഉണ്ടാകുന്നതായി ഗായിക പറഞ്ഞു. അത്തരത്തില്‍ കുട്ടികളും കുടുംബങ്ങളും മുന്നിലിരിക്കുന്ന സാഹചര്യത്തില്‍ അനുയോജ്യമായ ഗാനങ്ങള്‍ മാത്രമേ ഇനി തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നുള്ളുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.