നിയുക്ത അമേരിക്കപ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പ്രധാനമന്ത്രി മോദി പങ്കെടുക്കില്ല. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. മോദിക്ക് പകരം വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് പങ്കെടുക്കുന്നത്. ജനുവരി 20നാണ് അമേരിക്കയുടെ 47 മത് പ്രസിഡന്റായി ട്രംപ് സത്യപ്രതിജ്ഞ ചെയ്യുന്നത്.