കാനഡയെ അമേരിക്കയുടെ 51മത്തെ സംസ്ഥാനമാക്കാമെന്ന വാഗ്ദാനവുമായി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രാജിവച്ചതിന് പിന്നാലെയാണ് ട്രെംപിന്റെ വാഗ്ദാനം. കാനഡയിലെ മിക്ക പൗരന്മാര്‍ക്കും അമേരിക്കയോടൊപ്പം ചേരുന്നതില്‍ താല്പര്യം ഉണ്ടെന്ന് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കാനഡ അമേരിക്കയോട് ചേര്‍ന്നാല്‍ റഷ്യന്‍, ചൈനീസ് കപ്പലുകളുടെ ഭീഷണിയില്‍ നിന്ന് പൂര്‍ണ്ണമായി സുരക്ഷിതരാകുമെന്നും ട്രംപ് പറഞ്ഞു.