നാലു മാസത്തിനുള്ളിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത് 1,31,244 പേർക്ക്

എ കെ ജെ അയ്യർ

ഞായര്‍, 13 ജൂലൈ 2025 (13:25 IST)
തിരുവനന്തപുരം: കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് 131244 പേര്‍ക്ക് തെരുവു നായ്ക്കളുടെ കടിയേറ്റതായി ആരോഗ്യ വകുപ്പ് റിപ്പോര്‍ട്ട്. സംസ്ഥാന ബാലാവകാശ കമ്മീഷനില്‍ ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ടിലാണ് നടുക്കുന്ന ഈ വിവരമുള്ളത്.
 
ഹൈക്കോടതി അഭിഭാഷകരും പൊതുപ്രവര്‍ത്തകരുമായ അഡ്വ.കുളത്തൂര്‍ ജയ്‌സിംഗ് കഴിഞ്ഞ ഒരു മാസത്തിനിടെ മൂന്നു കുട്ടികള്‍ പേവിഷബാധ ഏറ്റു മരിച്ചതുമായി ബന്ധപ്പെട്ടു നല്‍കിയ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ സംസ്ഥാന ആരോഗ്യ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടിയിരുന്നതിനുള്ള മറുപടിയിലാണ് ഈ വിവരമുള്ളത് . ഇതില്‍ ഏറ്റവുമധികം ഞെട്ടിക്കുന്ന കാര്യം 2025 ജനുവരി മുതല്‍ മേയ് അഞ്ചുവരെ പേ വിഷ ബാധ ഏറ്റു മരിച്ച 16 പേരില്‍ 5 പേര്‍ പ്രതിരോധ കുത്തിവയ്പ് എടുത്തതവരാണ് എന്നുള്ളതാണ്. ഇതിനൊപ്പം 2021 മുതല്‍ 2024 വരെ പേവിഷ ബാധ ഏറ്റു മരിച്ച 89 പേരില്‍ 18 പേര്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എടുത്തിരുന്നു എന്നും ആരോഗ്യവകുപ്പ് റിപ്പോര്‍ട്ടിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍