ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 16 ഒക്‌ടോബര്‍ 2025 (18:09 IST)
ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ രഹസ്യ കേന്ദ്രത്തില്‍ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു. ഇന്ന പ്രത്യേക അന്വേഷണസംഘം രാവിലെ വീട്ടില്‍ എത്തിയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്നുള്ള വിവരം പുറത്തുവന്നിട്ടില്ല. 
 
ഉണ്ണികൃഷ്ണന്‍ പോറ്റിയെ നിരവധിതവണ ദേവസ്വം വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞദിവസം മുതല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. അതേസമയം ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ 1998 മുതലുള്ള എല്ലാ തീരുമാനങ്ങളും അന്വേഷിക്കട്ടെ എന്ന് പ്രശാന്ത് പറഞ്ഞു.
 
അതേസമയം നാഡീ സംബന്ധമായ അസുഖം ഉണ്ടെന്ന് പോറ്റി ദേവസ്വം വിജിലന്‍സിനോട് പറഞ്ഞിരുന്നു. ബാംഗ്ലൂരിലെ ഒരു പ്രശസ്ത ആശുപത്രിയില്‍ ചികിത്സ തേടിയതിന്റെ സര്‍ട്ടിഫിക്കറ്റും തെളിവായി നല്‍കിയിട്ടുണ്ട്. ഇയാളുടെ ഫോണിലേക്കുള്ള കോളുകളും ഇദ്ദേഹം വിളിച്ച കോളുകളുടെ പരിശോധനകളും നടക്കുന്നുണ്ട്.
 
ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ്, ശബരിമല സന്നിധാനം, കൊച്ചി എന്നിവിടങ്ങളില്‍ നിന്ന് ശേഖരിച്ച് തെളിവുകള്‍ സ്വര്‍ണ്ണ മോഷണത്തിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പങ്ക് വ്യക്തമാക്കുന്നുണ്ട്. സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ ഇയാള്‍ വലിയ ഇടപെടല്‍ നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍