ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20ന് മുന്‍പ് വിട്ടയക്കണമെന്ന് നിയുക്ത യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇല്ലെങ്കില്‍ കനത്ത വില തന്നെ ഹമാസ് നല്‍കേണ്ടിവരുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. അമേരിക്ക ഇതുവരെ നടത്തിയെ പ്രത്യാക്രമണങ്ങളേക്കാള്‍ വലിയ ആക്രമണമാകും അന്ത്യശാസന ലംഘിച്ചാല്‍ നടത്തുകയെന്നും ട്രംപ് പറഞ്ഞു.
14 മാസമായി തുടരുന്ന ഇസ്രായേല്‍- ഹമാസ് പോരാട്ടത്തില്‍ ഇസ്രായേലിന് ഉറച്ച പിന്തുണ നല്‍കുമെന്ന് തിരെഞ്ഞെടുപ്പിന് മുന്‍പ് തന്നെ ട്രംപ് വ്യക്തമാക്കിയിരുന്നു. 2023 ഒക്ടോബര്‍ 7ന് ഹമാസ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ആയിരത്തിലധികം ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഹമാസിന്റെയും പലസ്തീന്റെയും മുകളില്‍ വലിയ ആക്രമണമാണ് ഇസ്രായേല്‍ അഴിച്ചുവിട്ടത്. ബന്ദികളാക്കപ്പെട്ട ഇസ്രായേലികളെ തിരിച്ചുകിട്ടും വരെ ആക്രമണം തുടരുമെന്നാണ് ഇസ്രായേല്‍ നിലപാട്.