ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ജൂലൈ 2025 (11:56 IST)
ഗാസയില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകളുടെ ഭാഗമായി പത്ത് ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ്. ഖത്തറിന്റെ മധ്യസ്ഥതയില്‍ നാല് ദിവസത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഹമാസ് ബന്ദികളെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചത്. 60 ദിവസത്തെ വെടി നിര്‍ത്താന്‍ ഉടമ്പടി ഈയാഴ്ച തന്നെ ഉണ്ടാകുമെന്ന് നേരത്തെ അമേരിക്കയും സൂചന നല്‍കിയിരുന്നു.
 
2023 ഒക്ടോബര്‍ 7 നാണ് ഇസ്രയേല്‍ അതിര്‍ത്തികളില്‍ ഹമാസ് ആക്രമണം നടത്തിയത്. ആ സമയം 251 പേരേ ബന്ധികളാക്കുകയും ചെയ്തിരുന്നു. ഇതില്‍ 49പേര്‍ ഇപ്പോഴും തടങ്കലിലാണ് 27 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്രായേല്‍ പറയുന്നത്. ചൊവ്വാഴ്ച രാത്രി അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംബുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തിയിരുന്നു. ഹമാസിന്റെ സമീപകാലത്തെ ആക്രമണങ്ങളില്‍ നിരവധി ഇസ്രായേല്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
 
പിന്നാലെയാണ് വെടി നിര്‍ത്താല്‍ കരാര്‍ സജീവമാക്കാന്‍ ഇസ്രയേല്‍ താല്‍പ്പര്യപ്പെട്ടത്. അതേസമയം ബുധനാഴ്ചയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍