ട്രംപിന്റെ താരിഫ് തീരുമാനത്തെ തുടര്‍ന്ന് വീണ്ടും സ്വര്‍ണ്ണവില കുതിക്കുന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 8 ജൂലൈ 2025 (13:24 IST)
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് തീരുമാനത്തെ തുടര്‍ന്ന് വീണ്ടും സ്വര്‍ണ്ണവില കുതിക്കുന്നു. ഇന്നലെ 3310 ഡോളറിലായിരുന്നു രാജ്യാന്തര വില. ഇന്ന് 3346 ഡോളറിലേക്ക് തിരികെ കയറിയിട്ടുണ്ട്. ഇതോടെ കേരളത്തില്‍ സ്വര്‍ണ്ണവില കുതിച്ചുയര്‍ന്നു. ഇന്ന് സ്വര്‍ണ്ണവില പവന് 400 രൂപ വര്‍ദ്ധിച്ചു. ഒരു പവന്‍ സ്വര്‍ണത്തിന് 72480 രൂപയായി.
 
ഗ്രാമിന് 50 രൂപ വര്‍ദ്ധിച്ച് 9060 രൂപയായി. ഇന്നത്തെ സ്വര്‍ണ്ണവിലയില്‍ 10% പണിക്കൂലിയില്‍ ഒരുപവന്‍ സ്വര്‍ണം വാങ്ങാന്‍ 82,000 രൂപ നല്‍കേണ്ടിവരും. ബംഗ്ലാദേശ്, ജപ്പാന്‍ ഉള്‍പ്പെടെ 14 രാജ്യങ്ങള്‍ക്കാണ് ട്രംപ് പകരം തീരുവാ പ്രഖ്യാപിച്ചത്. 25 മുതല്‍ 40 ശതമാനം വരെ തീരുവയാണ് ഈ രാജ്യങ്ങള്‍ക്കെതിരെ ചുമത്തിയത്.
 
നേരത്തേ ട്രംപിന്റെ തിരുവാ നയത്തില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. പിന്നീട് ചൈനയുമായി വീണ്ടും കരാറുകള്‍ പുതുക്കിയപ്പോള്‍ സ്വര്‍ണവിലയില്‍ അയവുവന്നതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍