Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

അഭിറാം മനോഹർ

തിങ്കള്‍, 23 ജൂണ്‍ 2025 (16:53 IST)
ഇറാന്റെ ഫോര്‍ദോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണമെന്ന് റിപ്പോര്‍ട്ട്. ഇറാന്റെ മാധ്യമങ്ങളെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയാണ് വിവരം റിപ്പോര്‍ട്ട് ചെയ്തത്. എത്ര നാശനഷ്ടമുണ്ടായെന്നോ ഇസ്രായേലോ അമേരിക്കയോ ആരാണ് ആക്രമിച്ചത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങളോന്നും പുറത്തുവന്നിട്ടില്ല. ഞായറാഴ്ച പുലര്‍ച്ചെ ഇറാന്റെ മൂന്ന് ആണവകേന്ദ്രങ്ങള്‍ക്ക് നേരെ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് യുഎസിന്റെ കേന്ദ്രങ്ങളിലേക്ക് ആക്രമനം നടത്തുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു.
 
ഇസ്രായേല്‍ നടത്തിയ ആാക്രമണത്തില്‍ ടെഹ്‌റാനിലെ എവിന്‍ ജയിലിന്റെ കവാടം തകര്‍ന്നതായി ഇറാന്‍ ഔദ്യോഗിക ചാനലിനെ ഉദ്ധരിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ എ പി റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ കൊടും ഭീകരവാദികളെ പാര്‍പ്പിച്ചിട്ടുള്ള ജയിലാണ് എവിന്‍. പടിഞ്ഞാറന്‍, കിഴക്കന്‍, മധ്യ ഇറാനിലെ 6 വിമാനത്താവളങ്ങളിലും ഇസ്രായേല്‍ വ്യോമാക്രമണം നടത്തി. അതേസമയം ഇസ്രായേലിന്റെ 2 എഫ്-35 യുദ്ധവിമാനങ്ങള്‍ വെടുവെച്ചിട്ടതായി ഇറാന്‍ സേന അറിയിച്ചു. ഇസ്രായേലിന്റെ വടക്ക്, മധ്യ മേഖലകള്‍ കേന്ദ്രീകരിച്ച് ഇറാനും ആക്രമണം നടത്തി. ഫൈഫ, ടെല്‍ അവീവ് നഗരങ്ങളെയാണ് ഇറാന്‍ ഇത്തവണയും ലക്ഷ്യമിട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍