അമേരിക്കയിൽ വീണ്ടും മിന്നൽ പ്രളയം, ഇത്തവണ ന്യൂ മെക്സിക്കോയിൽ,3 മരണം, വൻ നാശനഷ്ടം

അഭിറാം മനോഹർ

വ്യാഴം, 10 ജൂലൈ 2025 (14:16 IST)
New Mexico Flash Flood
യുഎസ് സംസ്ഥാനമായ ന്യൂ മെക്‌സിക്കോയിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ വന്‍ നാശനഷ്ടം. നിരവധി വീടുകള്‍ പ്രളയത്തില്‍ ഒലിച്ചുപോയി. 3 പേര്‍ മരണപ്പെട്ടതായും നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പ് ടെക്‌സാസിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നൂറോളം പേര്‍ മരണപ്പെട്ടിരുന്നു.
 
3 മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 35-50 വീടുകള്‍ക്ക് കേടുപാടുണ്ടായതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.ദേശീയ ഗാര്‍ഡ്, പ്രാദേശിക ഫയര്‍ ഫോഴ്‌സ്, പോലീസ് സംഘങ്ങളെല്ലാം തന്നെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.
 
 

Flash Flood New Mexico: Massive Flash flood emergency with a 20 foot flood wave, debris flow and homes floating down the Rio Ruidoso River!
Officials report the Rio Ruidoso River rose 20 feet in 30 minutes.
This is a developing story. pic.twitter.com/3rP5SOdROM

— John Cremeans (@JohnCremeansX) July 8, 2025

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍