പ്രസിഡന്റ് പദവിയുടെ അസാധാരണമായ അധികാരങ്ങള്‍ കുടുംബത്തിനായി ഉപയോഗിക്കില്ലെന്ന വാഗ്ദാനം ലംഘിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. മകന്‍ ഹണ്ടര്‍ ബൈഡന്‍ 2014 മുതല്‍ ഡിസംബര്‍ 1 വരെ ചെയ്ത എല്ലാ കുറ്റകൃത്യങ്ങള്‍ക്കും മാപ്പ് നല്‍കിയാണ് ജോ ബൈഡന്‍ തന്റെ വാഗ്ദാനം ലംഘിച്ചത്. പ്രസിഡന്റ് പദവിയില്‍ നിന്നും പുറത്താകാന്‍ 2 മാസത്തോളം മാത്രം സമയമുള്ളപ്പോഴാണ് ബൈഡന്റെ നടപടി.