സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 10 ജൂലൈ 2025 (10:59 IST)
മഞ്ഞുമ്മല്‍ ബോയ്‌സുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. കേസിലെ പരാതിക്കാരനായ സിറാജ് ആണ് സാമ്പത്തിക തട്ടിപ്പ് കേസ് സൗബിന്‍ അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ ഹാര്‍ജി നല്‍കിയത്. 
 
സൗബിന്‍ ഉള്‍പ്പെടെയുള്ള നിര്‍മാതാക്കള്‍ക്ക് ഹൈക്കോടതി നല്‍കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍, ഷോണ്‍ആന്റണി എന്നിവര്‍ക്കെതിരെയാണ് ഹൈക്കോടതി നേരത്തെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സൗബിനൊപ്പം നിര്‍മ്മാതാക്കളായ ബാബു ഷാഹിര്‍, ഷോണ്‍ ആന്റണി എന്നിവരെയും പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
 
മരട് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികള്‍ 40% ലാഭവിഹിതം വാഗ്ദാനം ചെയ്ത് ഏഴ് കോടി രൂപ തട്ടിയെടുത്തു എന്നാണ് കേസ്. സാമ്പത്തിക തട്ടിപ്പിന് പ്രതികള്‍ക്കെതിരെ തെളിവുണ്ടെന്ന് പോലീസ് പറഞ്ഞു. കേസ് റദ്ദാക്കണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി നേരത്തെ തന്നെ തള്ളിയിട്ടുണ്ട്. കൂടാതെ സിനിമയില്‍ നിന്ന് ലഭിച്ച വരുമാനത്തെ കുറിച്ച് കൃത്യമായ പരിശോധന നടത്തണമെന്നും പോലീസ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍