മീനച്ചിലാറ്റിൽ കുളിക്കവേ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു

നിഹാരിക കെ.എസ്

വ്യാഴം, 10 ജൂലൈ 2025 (08:40 IST)
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട വിദ്യാർഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂർ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിൻ ജിമ്മി (18) ആണ് മരിച്ചത്.
 
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവിൽ സഹോദരിയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിൻ ഒഴുക്കിൽപ്പെടുകയായിരുന്നു.
 
ഫയർഫോഴ്സ്, എമർജൻസി ടീം, റെസ്‌ക്യൂ ഫോഴ്സ്, നന്മകൂട്ടം പ്രവർത്തകർ എന്നിവർ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമൽ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാർഥി എഡ്വിൻ, പ്ലസ്ടു വിദ്യാഥിനിയായ മെറിൻ എന്നിവർ സഹോദരങ്ങൾ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍