ഫെയ്‌സ്ബുക്കില്‍ താന്‍ എഴുതിയത് കവിതയാണെന്ന് നടന്‍ വിനായകന്‍. വിവാദ പോസ്റ്റില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് കണ്ട് പൊലീസ് വിനായകനെ വിട്ടയച്ചു. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അന്തരിച്ച സമയത്ത് വിനായകന്‍ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ പേരിലായിരുന്നു ചോദ്യം ചെയ്യല്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റാണ് വിനായകനെതിരെ പരാതി നല്‍കിയത്.