പട്ടിണി മരണങ്ങൾ വ്യാജം, ഹമാസിൽ നിന്നും മോചനം വേണമെന്നാണ് പലസ്തീനികൾ പറയുന്നത്, ഹമാസ് കേന്ദ്രങ്ങളെല്ലാം നശിപ്പിക്കുമെന്ന് നെതന്യാഹു

അഭിറാം മനോഹർ

തിങ്കള്‍, 11 ഓഗസ്റ്റ് 2025 (18:11 IST)
ഗാസയിലെ ശേഷിക്കുന്ന ഹമാസ് ശക്തികേന്ദ്രങ്ങളെല്ലാം പിടിച്ചെടുക്കുമെന്ന് വ്യക്തമാക്കി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കുക, തടവുകാരെ മോചിപ്പിക്കുക, ഹമാസിനെ പൂര്‍ണ്ണമായി ഇല്ലാതെയാക്കുക എന്നിവയാണ് ഇസ്രായേലിന്റെ ലക്ഷ്യങ്ങളെന്ന് വ്യക്തമാക്കിയ നെതന്യാഹു യുദ്ധത്തിന്റെ തുടക്കം മുതല്‍ ഒപ്പം നിന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നന്ദി അറിയിച്ചു.അതേസമയം ഗാസയിലെ പട്ടിണിമരണങ്ങള്‍ വ്യാജ പ്രചാരണങ്ങളാണെന്നും നെതന്യാഹു പറഞ്ഞു.
 
ഗാസയെ അധിനിവേശം ചെയ്യുക ലക്ഷ്യമല്ല, ഗാസയെ മോചിപ്പിക്കുകയാണ് ലക്ഷ്യം. ഗാസയിലെ പലസ്തീനികള്‍ ഹമാസില്‍ നിന്നും മോചനം ആഗ്രഹിക്കുന്നവരാണ്. ഇപ്പോഴും ആയിരക്കണക്കിന് ആയുധധാരികള്‍ പലസ്തീനിലുണ്ട്. ഹമാസിനെ പൂര്‍ണമായും നശിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയില്ല. ഗാസ സിറ്റിയില്‍ മാത്രമല്ല മു ഔസിയിലുള്ള ഗമാസ് കേന്ദ്രങ്ങളും പൊളിച്ചുനീക്കാന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും നെതന്യാഹു പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍